Share for friends:

ഒരു സങ്കീര്‍ത്തനം പോലെ | Oru Sangeerthanam Pole (2000)

ഒരു സങ്കീര്‍ത്തനം പോലെ | Oru Sangeerthanam Pole (2000)

Book Info

Genre
Rating
2.18 of 5 Votes: 6
Your rating
Language
English
Publisher
Sankeerthanam Publications

About book ഒരു സങ്കീര്‍ത്തനം പോലെ | Oru Sangeerthanam Pole (2000)

A refreshing adaptation of the Memoirs of Anna Dostoyevskaya. Perumbadavam has captured the struggles undergone by Dostoevsky, the 'Man bestowed with God's signature in his heart' in a captivating manner. The excerpts from Dostoevsky's various books have been used in conversations in an innovative manner by the author to engage the reader. It has motivated me to explore the snow laden romantic world of Dostoevsky, Pushkin and other Russian authors with a greater vigor. സ്നേഹത്തെ മനസ്സിന്‍റെയും ശരീരത്തിന്‍റെയും ഉത്സവമായിക്കണ്ട, കണ്ണാടികൂട്ടില്‍ നില്‍ക്കുന്ന ആത്മാവിന് മറയെന്തിന് എന്ന് ചോദിച്ച, ഓരോ ദുരന്തങ്ങളിലും ജീവിതത്തെ കൂടുതല്‍ സ്നേഹിച്ച, സഹിക്കാനൊന്നുമില്ലാത്ത ജീവിതത്തിന്‍റെ വ്യര്‍ത്ഥത തിരിച്ചറിഞ്ഞ, വിശപ്പിനെ സ്നേഹിക്കാന്‍ കൊള്ളാവുന്ന ഒരു കഷ്ടാനുഭവമായിക്കണ്ട, ആത്മീയമായ ഏകാന്തതകളില്‍ സ്വയം പീഡിതനായ ഒരു മനുഷ്യാത്മാവിനെ ഏകാന്തതയില്‍ എവിടെയോ അജ്ഞാതമായൊരിടത്ത് വെച്ചുള്ള കണ്ടുമുട്ടലായിരുന്നു "ഒരു സങ്കീര്‍ത്തനം പോലെ".ഇതുവരെ അറിയുകയോ വായിക്കുകയോ ചെയ്യാത്ത ദസ്തയേവ്‌സ്കിയെ മനസ്സില്‍ ആഴത്തില്‍ രേഖപ്പെടുത്തിത്തന്നു ഈ നോവല്‍. ആദ്യ വായനയില്‍തന്നെ ആ "അരാചകവാദി"യോട് വല്ലാത്ത ആരാധന തോന്നിത്തുടങ്ങി. ഒപ്പം ഹൃദയത്തില്‍ ദൈവത്തിന്‍റെ കൈയ്യൊപ്പുള്ള ആ എഴുത്തുകാരനോടും. ഒരു പ്രാര്‍ത്ഥന പോലെയായിരുന്നു എഴുത്ത് എന്നു പെരുമ്പടവം പറയുമ്പോള്‍ വായനയില്‍ അതൊരു ദീര്‍ഘധ്യാനം പോലെയായിരുന്നു എനിക്ക്. ഒരിക്കല്‍ വായിച്ചുതുടങ്ങി തിരികെവെച്ച ഈ നോവല്‍ മറ്റൊരിക്കല്‍ വായിച്ചുതീര്‍ക്കാതെ താഴെവെക്കാനാവാത്ത അവസ്ഥ. രാത്രിയുടെ തണുപ്പില്‍ ഇളംകാറ്റേറ്റു ഉമ്മറപ്പടിയിലിരുന്ന് രുചിച്ചിറക്കുകയായിരുന്നു ഈ നോവല്‍. ദസ്തയേവ്‌സ്കിയും അന്നയും ഫെദോസ്യയുമെല്ലാം ഏതോ വിദൂരസ്വപ്നത്തിലെന്നപോലെ ഒപ്പംകൂടി. ആ ജീവിതം റഷ്യയിലെ ഏതോ ഉള്‍ത്തെരുവുകളിലായിരുന്നില്ല, മനസ്സിന്‍റെ ഏതോ അനന്തതയില്‍ തൊട്ടുനില്‍ക്കുന്ന ഒരു വെളിപാട്‌പോലെ. 'സ്വപ്നസദൃശ്യമായ ഒരനുഭവം' ആയിരുന്നു അത്.

Do You like book ഒരു സങ്കീര്‍ത്തനം പോലെ | Oru Sangeerthanam Pole (2000)?

"സ്നേഹം അങ്ങനെയുമുണ്ട്. ഏത് മുറിവും സഹിച്ചുകൊണ്ട്. ഏതവമാനവും സഹിച്ചുകൊണ്ട്. ചിലപ്പോൾ ഒരിക്കലും തിരിച്ചുകിട്ടുകയില്ലെന്നറിഞ്ഞുകൊണ്ട്"ജീവിതസത്യങ്ങളിലേക്ക് വെളിച്ചം വീശുകയും അതിന്റെ ഉത്‌കൃഷ്ടമായ വഴികളിലൂടെ അനുവാചകനെ കൈപിടിച്ചു കൊണ്ടുപോകുകയും ചെയ്യുന്ന അനശ്വരകൃതിയാണ് പെരുന്പടവത്തിന്റെ "ഒരു സങ്കീർത്തനം പോലെ".
—missi972

vaayichu kazhnjapol ndo oru vallathee......doesteyviskyum annayum....avarude sneham.....mattulavarude munpil asanmargiyum choodatakaranum alasanumaya oru shudhathmavinte nalla vashangallum nanmayum kanda anna......madhyavayaskane snehicha penkutty.....doestyeviskyude jeevdam adimanoharamay thanne sreedharan sir rekhapeduthiyirikunnu.....novelinte chila bhagathu saahithyam kudy poyonu oru samshayam.....ennaalum doestyeviskyum novel ezhudiya sreedharan sirum 'hridayathil daivathinte kaiyopulla 'aalukal thanneee...ottum samshayam illaaa....
—BigBoy

this book is my most favourite....
—tigerable26

a must read novel in Malayalam..
—Sarah

Great work
—dlorah93

download or read online

Read Online

Write Review

(Review will shown on site after approval)

Other books by author Perumbadavam Sreedharan

Other books in category Fiction