Share for friends:

ഇനി ഞാൻ ഉറങ്ങട്ടെ | Ini Njan Urangatte (2011)

ഇനി ഞാൻ ഉറങ്ങട്ടെ | Ini Njan Urangatte (2011)

Book Info

Genre
Rating
4 of 5 Votes: 3
Your rating
Language
English
Publisher
D C Books

About book ഇനി ഞാൻ ഉറങ്ങട്ടെ | Ini Njan Urangatte (2011)

മഹാഭാരതത്തിൽ വീരപുരുഷൻ ആരാണെന്നു ചോദിച്ചാൽ അര്ജുനൻ ആണ് എന്നാണ് എനിക്ക് പറയാൻ ഉണ്ടായിരുന്ന ഉത്തരം രണ്ടാമൂഴവും ഇതും വായിക്കുന്നതിനു മുന്ന് വരെ. ധീരനും കരുണയുള്ളവനും ഒരേ സമയം വാക്ക് പാലിക്കുന്നവനുമയ കർണ്ണനെ നേരെ നിന്ന് തോല്പ്പികാൻ സാക്ഷാൽ ഭഗവൻ ക്രിഷനും അര്ജുനനും കഷ്ടപെടുന്നതും കാണുമ്പോൾ വീരൻ കര്ണ്ണൻ തന്നെ. അർജുനന് വേണ്ടി വെച്ചിരുന്ന ആ അസ്ത്രം ഭീമന്റെ മകനായ ഘടോല്കച്ചനെതിരെ ഉപയോഘിചില്ലയിരുന്നെങ്കിൽ അര്ജുനൻ വെറും ഓര്മ ആയി തീര്ന്നെനെ... കർണ്ണനു വേണ്ടി എഴുതി തീർത്ത ഒരു മഹാഭാരതം അതാണ് "ഇനി ഞാൻ ഉറങ്ങട്ടെ"......... മഹാഭാരതം എന്ന മഹത് ഗ്രന്ഥത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് എഴുതിയ ഒരു നോവാലാണ് 'ഇനി ഞാൻ ഉറങ്ങട്ടെ'. പ്രത്യക്ഷത്തിൽ കർണ്ണൻറെ കഥയാണ് ഈ നോവാലിനു അടിസ്ഥാനം. അതിന്റെ കൂടെ ചില സാങ്കല്പിക രംഗങ്ങളും കൂടി ഇടചേർത്തിയിരിക്കുന്നു.കുരുക്ഷേത്രയുദ്ധം ആത്യന്തികമായി അവസാനിച്ച വേളയിലാണ് ഈ കഥ പ്രാരംബിക്കുന്നത്. കർണ്ണൻ സ്വന്തം ജ്യേഷ്ട്നാണെന്ന് അറിയുന്നതോടെ യുധിഷ്ടിരൻ ധര്മ്മസങ്കടത്തിലാകുന്നു. ഭ്രാതൃഹത്യാ ചിന്തയാൽ വ്യഥിതനായിരിക്കുമ്പോൾ, വിവിധ തത്വചിന്തകളും, ധർമ്മാധർമ്മങ്ങൾ തമ്മിലുള്ള ശരിയും തെറ്റുകളേയും കുറിച്ചുള്ള പ്രഭാഷണങ്ങൾ യുധിഷ്ടിരനോട് പലരും നടത്തുന്ന സംവാദംപോലെയാണ് ഈ നോവൽ എഴുതിയിരിക്കുന്നത്.യുദ്ധം തുടങ്ങുന്നതിനുമുമ്പ്, യുദ്ധം തടയാനായി കൃഷ്ണൻ കർണ്ണനെകണ്ട്, കർണ്ണൻ പാണ്ഡവരുടെ മൂത്തസഹോദരനാണെന്നുപറയുന്നു. ഇതിനുത്തരമായി കർണ്ണൻ തന്റെ നിസ്സഹായവസ്ത പറഞ്ഞുകൊണ്ട് ഇങ്ങനെ പറയുന്നു - "കൃഷ്ണാ, എന്റെ വിചാരങ്ങൽക്കു നീ സാക്ഷിയായി വർത്തിച്ചാലും; ഞാൻ അതിൽ ആത്മനിന്ദയുള്ളവനാണ്.അവസാനം, രക്തത്തിൽ കുളിച്ചുകിടക്കുന്ന കർണ്ണനെക്കുറിച്ച് അവർ പറയുന്നു - "ചിറകറ്റ പക്ഷി; ചിറകുകൾ നിശേഷമറ്റ പക്ഷി; ആ പക്ഷിക്കിനി എങ്ങനെയാണു പറക്കാൻ കഴിയുക."

Do You like book ഇനി ഞാൻ ഉറങ്ങട്ടെ | Ini Njan Urangatte (2011)?

Undoubtly the best book I have read and is one of the best in indian or perhaps world literature.
—Bronnie

A journey through the insights of Karna. A must read.
—triez

I want to read this book now
—Jessica

Nice book
—David

download or read online

Read Online

Write Review

(Review will shown on site after approval)

Other books in category Fiction